പൗരവകാശരേഖ 2024
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കൽ, വികസന ഫണ്ട് വിനിയോഗം തുടങ്ങിയ മേഖലകളിൽ തൃപ്തികരമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ അംഗീകാരം ലഭിച്ച 208 പദ്ധതികളിൽ 118 എണ്ണം മാത്രമാണ് പൂർത്തീകരിക്കാനായത്. വസ്തു നികുതി പരിഷ്കരണം പൂർത്തിയാകാത്തത്, തൊഴിൽ നികുതി പിരിവിലെ കുറവ്, മൊബൈൽ ടവറുകളിൽ നിന്ന് നികുതി ഈടാക്കാത്തത്, ചില സാമ്പത്തിക രേഖകളിലെ പൊരുത്തക്കേടുകൾ, കൂടാതെ ₹5.45 ലക്ഷം ചെലവഴിച്ച് വാങ്ങിയ മാലിന്യസംസ്കരണ ബെയിലിംഗ് മെഷീൻ പ്രവർത്തനക്ഷമമാക്കാത്തത് തുടങ്ങിയ അപാകതകൾ ഓഡിറ്റിൽ കണ്ടെത്തി. മൊത്തത്തിൽ, ക്ഷേമപദ്ധതികളുടെ നടത്തിപ്പിൽ പഞ്ചായത്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പദ്ധതിനിർവഹണത്തിലും വരുമാന ശേഖരണത്തിലും ഭരണകാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു