പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

അനീഷ ബിജു

പ്രസിഡൻ്റ്

റ്റി ജി രാജേഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി

വിജയലക്ഷ്മി

ചെയര്‍പേഴ്സൺ,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി

വി എൻ സജികുമാർ

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

റീനാ അനിൽ

ചെയര്‍പേഴ്സൺ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജയലക്ഷ്മി എൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റനോട്ടത്തിൽ

സംസ്ഥാനം : കേരളം, ജില്ല : ആലപ്പുഴ, ലോക്സഭ മണ്ഢലം : മാവേലിക്കര, നിയമസഭ മണ്ഢലം : ചെങ്ങന്നൂർ, താലൂക്ക് : ചെങ്ങന്നൂർ, ബ്ലോക്ക് : ചെങ്ങന്നൂർ, ജനസംഖ്യ ( 2011 ) : 13395, വിസ്തീര്‍ണ്ണം : 10.44 ച.ക.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പമ്പ, അച്ചൻകോവിലാറുകളുടെ മധ്യേ സ്ഥിതി ചെയ്യുന്ന ഫലഭൂയിഷ്ഠമായ ആല ഗ്രാമപഞ്ചായത്ത് ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയുമായും മറ്റ് പ്രമുഖ തദ്ദേശ സ്ഥാപനങ്ങളുമായും അതിർത്തി പങ്കിടുന്നു. അച്ചൻകോവിലാറിന്റെ ഗതിമാറ്റവും ജന്മിത്ത വ്യവസ്ഥിതിയും തീണ്ടിക്കൂടായ്മയുമെല്ലാം ഈ പ്രദേശത്തിന്റെ പ്രാദേശിക ചരിത്രത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളാണ്. സ്വാതന്ത്ര്യ സമരകാലത്ത് സർ സി.പി.ക്കെതിരെ ചെങ്ങന്നൂരിൽ നടന്ന പോരാട്ടങ്ങളിൽ ഇവിടുത്തെ നിവാസികൾ സജീവമായി പങ്കെടുക്കുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കർഷക തൊഴിലാളി സമരങ്ങൾക്കും കുടികിടപ്പ് പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ നാട് പടയണി, കഥകളി, കളരിപ്പയറ്റ്, തകിൽ അഭ്യാസം തുടങ്ങിയ പാരമ്പര്യ കലകളാലും സമ്പന്നമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ച സി.എം.എസ് യു.പി സ്കൂൾ, പെണ്ണുക്കര പ്രൈമറി സ്കൂൾ, നെടുവന്ത്ര സി.കെ കൃഷ്ണക്കുറുപ്പിന്റെ സംഭാവനകളാൽ ഉയർന്ന ആലാ ശങ്കരവിലാസം സ്കൂൾ എന്നിവ ഈ നാടിന്റെ...

കൂടുതൽ വായിക്കുക